വൈപ്പിൻ: താറുമാറായ കർത്തേടം പടിഞ്ഞാറെ ആറാട്ടുവഴിറോഡ് ഉടൻ പുനനിർമ്മിക്കണമെന്ന് കർത്തേടം ഹൃദയ റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു.ഇതിനായി കർത്തേടത്തെ മൂന്നു റസിഡൻസ് അസോസിയേഷനുകളും സമുദായ സംഘടനകളും സംയുക്തമായി ആക്ഷൻ കൗൺസിൽ രൂപീകരിച്ചിരുന്നു. ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ചയോഗത്തിൽ റോഡ് നിർമ്മിക്കാമെന്ന് എം.എൽ.എ ഉറപ്പു നൽകിയിരുന്നുവെന്നെങ്കിലും പാലിക്കപ്പെട്ടില്ല.

മഴ പെയ്ത് റോഡിന്റെ അവസ്ഥ കൂടുതൽ ദയനീയമായി. റോഡ് പഞ്ചായത്തിന്റെ അധീനതയിലുള്ളതാണ്. എന്നാൽ പുനനിർമ്മിക്കുവാൻ ഫണ്ട് പഞ്ചായത്തിനില്ല. ഈ സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്നു. യോഗത്തിൽ പ്രസിഡന്റ് പ്രമോദ് മാലിപ്പുറം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സബീന സെബാസ്റ്റ്യൻ, കെ. എസ്. വിനോദ്, ഗിൽബർട്ട് ഇട്ടിക്കുന്നത്, മൈക്കിൾ ജീൽ, സി.എക്‌സ്. സെബാസ്റ്റ്യൻ, ഗ്രേറ്റ്‌ജോസ്, പി. ദിലീപ് എന്നിവർ സംസാരിച്ചു.