വൈപ്പിൻ: ഇന്റർനെറ്റ് ഉപയോഗിക്കുന്ന സ്‌കൂൾ കുട്ടികളെ സുരക്ഷിതരായി പഠനവിഭവങ്ങൾ തിരഞ്ഞെടുക്കുന്നതിന് അമ്മമാരെ ബോധവത്കരിക്കാൻ കുട്ടികൾ ക്ലാസെടുത്തു.
ചെറായി സഹോദരൻ മെമ്മോറിയൽ ഹൈസ്‌കൂളിലെ വിദ്യാർത്ഥികളായ ആദിത്യ എം.കമ്മത്ത്, കാർത്തിക് ബിനോഷ് , ആന്റണി പീറ്റർ ജോഷ്വാ , എം.എസ്.അനൂപ് എന്നിവരാണ് ക്ലാസെടുത്തത്. പ്രധാന അദ്ധ്യാപിക എ.ജി. ജെയ്‌സി ,ലിറ്റിൽ കൈറ്റ്‌സ് കൺവീനർമാരായ വി.ഡി. ദീപ്തി, ആൻസി ജോയ് എന്നീ അദ്ധ്യാപികമാരും ക്ലാസിൽ പങ്കെടുത്തു.