നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 43 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. എമിറേറ്റ്‌സ് എയർലൈൻസിൽ ദുബായിൽ നിന്നെത്തിയ തൃശൂർ ഇഞ്ചികുണ്ട് സ്വദേശി ഗ്രീഷ്മയിൽ നിന്നാണ് സ്വർണം പിടിച്ചത്. 851 ഗ്രാം സ്വർണം മിശ്രിത രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് പരിശോധന.