വൈപ്പിൻ: പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് സമന്വയ സാംസ്കാരിക സദസിന്റെ ആഭിമുഖ്യത്തിൽ ബാങ്ക് ഹാളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ കഥ - കവിത ക്യാമ്പ് നടക്കും. ക്യാമ്പ് പ്രൊഫ. ചന്ദ്രദാസൻ ഉദ്ഘാടനം ചെയ്യും. സിപ്പി പള്ളിപ്പുറം, ബാങ്ക് പ്രസിഡന്റ് കെ.വി. എബ്രഹാം എന്നിവർ സംസാരിക്കും. പൂയപ്പിള്ളി തങ്കപ്പൻ, ജോസഫ് പനക്കൽ എന്നിവർ ക്യാമ്പ് നയിക്കും.