വൈപ്പിൻ: എടവനക്കാട് പഴങ്ങാട് തിരുഹൃദയ ദൈവാലയത്തിൽ തിരുനാളിന് ഫാ.പോൾതുണ്ടിയിൽ കൊടിയേറ്റി. തുടർന്ന് ഫാ.ജോയ്‌സൺ ചൂതൻപറമ്പിലിന്റെ കാർമ്മികത്വത്തിൽ ദിവ്യബലിയും ഫാ.ബെൻസൻ ജോർജ് ആലപ്പാട്ടിന്റെ വചനഘോഷണവും നടന്നു.
14ന് വൈകിട്ട് 5ന് പ്രസുദേന്തിവാഴ്ച, ദിവ്യബലി. ഫാ. ഫിലിപ്പ് തൈപറമ്പിൽ കാർമ്മികത്വം വഹിക്കും. വചനഘോഷണം ഫാ.പാക്‌സൺ പള്ളിപ്പറമ്പിൽ തുടർന്ന് പ്രദക്ഷിണം. 15ന് തിരുനാൾ. രാവിലെ 9.30ന് തിരുനാൾ ദിവ്യബലി. മോൺ. മാത്യു ഇലഞ്ഞിമറ്റം കാർമ്മിതകത്വം വഹിക്കും. ഫാ.ആൽബിൻ ഒസിഡിയുടെ വചനഘോഷണം.