കൊച്ചി: സോളാർ പീഡനക്കേസിൽ ഹൈബി ഈഡൻ എം.പിയെ സി.ബി.ഐ ഒരു മണിക്കൂറോളം ചോദ്യംചെയ്തു. വീണ്ടും വിളിപ്പിക്കുമെന്ന് സി.ബി.ഐ വൃത്തങ്ങൾ സൂചിപ്പിച്ചു. കൊച്ചിയിലെ കേന്ദ്രസർക്കാർ ഗസ്റ്റ് ഹൗസിൽ സി.ബി.ഐ തിരുവനന്തപുരം സ്പെഷ്യൽ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്തത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പായതിനാൽ മാദ്ധ്യമശ്രദ്ധ കുറയ്ക്കാൻ ഹൈബി സ്വയം കാറോടിച്ചാണ് എത്തിയത്.

ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയപ്പോൾ ഉപതിരഞ്ഞെടുപ്പായതിനാൽ ഒഴിവാക്കണമെന്ന് ഹൈബി ആവശ്യപ്പെട്ടെങ്കിലും അടിയന്തരമായി ഹാജരാകാനായിരുന്നു സി.ബി.ഐയുടെ നിർദ്ദേശം. 2012ൽ എം.എൽ.എ ഹോസ്റ്റലിലെ ഹൈബിയുടെ മുറിയിൽവച്ച് പരാതിക്കാരിയെ ഉപദ്രവിച്ചുവെന്നാണ് കേസ്.