പട്ടിമറ്റം: അറയ്ക്കപ്പടി കുടിക്കാലിൽ ദേവീക്ഷേത്രത്തിലെ 12-ാമത് ക്ഷേത്ര പ്രതിഷ്ഠാ വാർഷികം നാളെ (തിങ്കൾ) നടക്കും. പറവൂർ രാകേഷ് തന്ത്രി, പ്രശാന്ത് ശാന്തി തുടങ്ങിയവർ മുഖ്യ കാർമ്മികരാകും. രാവിലെ 5ന് നിർമ്മാല്യദർശനം, 6ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 8ന് കലശപൂജ, 11ന് ഉച്ചപ്പൂജ, 12.30ന് അന്നദാനം, വൈകിട്ട് 5ന് നടതുറപ്പ്, 6.30ന് ദീപാരാധന, 7ന് അത്താഴപ്പൂജ എന്നിവ നടക്കും.