അങ്കമാലി: ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ വിദ്യാർത്ഥികൾ കോളേജ് ഡേ തരംഗം ആഘോഷിച്ചു. ടിനി ടോം ഉദ്ഘാടനം ചെയ്തു. വിൻസെൻഷ്യൻ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ ഫാ. ജോൺ കണ്ടത്തിങ്കര, ഡയറക്ടർ ഫാ. ജോർജ് പോട്ടയിൽ, പ്രിൻസിപ്പൽ ഡോ. സി.ജെ. ഉണ്ണി, വൈസ് പ്രിൻസിപ്പൽ ഫാ. റോബിൻ ചിറ്റുപറമ്പിൽ, ഫിനാൻസ് ഡയറക്ടർ ഫാ. ലിൻഡോ പുതുപ്പറമ്പിൽ, ഡിസ്റ്റ് മാനേജർ ഫാ. ഡോ. ജോൺ മംഗലത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഫാ. ജോർജ് പോട്ടയിലിന് ഉപഹാരം നൽകി.