കോലഞ്ചേരി: ആർ.എസ്.എസ് മൂവാറ്റുപുഴ സംഘ്, കൊച്ചി എന്നിവിടങ്ങളിൽ നിന്നുള്ള പ്രവർത്തകരുടെ പ്രാഥമിക ശിക്ഷാവർഗ് വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂളിൽ തുടങ്ങി. യോഗക്ഷേമസഭ ജില്ലാ പ്രസിഡന്റ് സ്വർണത്തുമന നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. എം.കെ. പ്രദീപ്, കെ.സി. ബിജുമോൻ, ഇ.വി. നാരായണൻ തുടങ്ങിയവർ സംസാരിച്ചു.