pinaryi-

കൊച്ചി: തൃക്കാക്കരയിൽ എൽ.ഡി.എഫ് വിജയം ഉറപ്പാക്കാൻ സി.പി.എം ലോക്കൽ കമ്മിറ്റി യോഗങ്ങളിൽ സജീവമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിന്റെ ചുക്കാൻ ഏറ്റെടുത്തു. പ്രവർത്തകരെ സജീവമാക്കാനും യു.ഡി.എഫിൽ നിന്ന് നേതാക്കളെയും വോട്ടുകളും മറിക്കാനുമുള്ള നീക്കങ്ങളും ആരംഭിച്ചു.

ഇന്നലെ പത്ത് ലോക്കൽ കമ്മിറ്റി യോഗങ്ങളിലാണ് പിണറായി പങ്കെടുത്തത്. ഓരോ യോഗത്തിലും ഒരു മണിക്കൂർ വരെ ചെലവിടുന്ന അദ്ദേഹം ഓരോ ലോക്കൽ കമ്മിറ്റിയിലെയും പ്രവർത്തനം മുതൽ വോട്ടിന്റെ വിവരങ്ങൾ വരെ വിലയിരുത്തുന്നു. പരമാവധി വോട്ട് സമാഹരിക്കുകയാണ് ലക്ഷ്യം. പിണറായി പങ്കെടുക്കുന്നതോടെ ലോക്കൽ കമ്മിറ്റി അംഗങ്ങളെ കൂടുതൽ ഉണർവോടെ താഴേത്തട്ടിൽ പ്രവർത്തിപ്പിക്കുകയാണ് ലക്ഷ്യം.

നിയമസഭയിൽ എൽ.ഡി.എഫിന്റെ അംഗ ബലം 100 തികയ്‌ക്കാനും കെ-റെയിൽ ഉൾപ്പെടെയുള്ള വികസന പദ്ധതികൾ ജനങ്ങൾ അംഗീകരിച്ചെന്ന് ഉറപ്പിക്കാനും വിജയം അനിവാര്യമാണ്.

നാലു ദിവസം മുഖ്യമന്ത്രി കൊച്ചിയിൽ ക്യാമ്പ് ചെയ്യും. തലസ്ഥാനത്ത് പോയാലും അടുത്ത ദിവസങ്ങളിൽ തന്നെ കൊച്ചിയിലെത്തും. പ്രചാരണത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളും അദ്ദേഹം വിശകലനം ചെയ്യും. കോൺഗ്രസ് ജില്ലാ ഭാരവാഹി ഉൾപ്പെടെ ഇന്നലെ പിണറായിയുമായി ചർച്ച നടത്തിയതായി സൂചനുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. പ്രൊഫ.കെ.വി. തോമസിന്റെ സഹായത്തോടെയാണ് നീക്കങ്ങൾ. ഇന്നലെ മന്ത്രി ആർ.ബിന്ദു മണ്ഡലത്തിൽ പര്യടനം നടത്തി.

 ഇന്ന് അഞ്ച് മന്ത്രിമാർ

മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വീണാ ജോർജ്, സജി ചെറിയാൻ, മുഹമ്മദ് റിയാസ്, ജി.ആർ. അനിൽ എന്നിവർ ഇന്ന് മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങും.

 കോൺഗ്രസ് സംഘം ഇന്നു മുതൽ

പിണറായി വിജയൻ എത്തിയതോടെ കോൺഗ്രസ് ദേശീയ, സംസ്ഥാന നേതാക്കളെ രംഗത്തിറക്കും. രാജസ്ഥാനിൽ ചിന്തൻ ശിബിരത്തിന് പോയവർ ഇന്ന് തിരിച്ചെത്തും. ഉമ്മൻ ചാണ്ടി, കെ. സുധാകരൻ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവർ പ്രചാരണം നിയന്ത്രിക്കും. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എം.പി, ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എ.കെ. ആന്റണി തുടങ്ങിയവർ പ്രചാരണത്തിനെത്തും.

 തൃ​ക്കാ​ക്ക​ര​ ​:​ ​പി.​ഡി.​പിഇ​ട​തി​നൊ​പ്പം​ ​തു​ട​രും

തൃ​ക്കാ​ക്ക​ര​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഇ​ട​തു​മു​ന്ന​ണി​ക്കു​ള്ള​ ​പി​ന്തു​ണ​ ​പി.​ഡി.​പി​ ​തു​ട​രു​മെ​ന്ന് ​നേ​താ​ക്ക​ൾ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പി.​ഡി.​പി​ ​പി​ന്തു​ണ​ ​ഇ​ട​തു​മു​ന്ന​ണി​ക്കാ​യി​രു​ന്നു.​ ​മ​റ്റൊ​രു​ ​നി​ല​പാ​ട് ​സ്വീ​ക​രി​ക്കേ​ണ്ട​ ​രാ​ഷ്ട്രീ​യ​മാ​റ്റം​ ​സം​സ്ഥാ​ന​ത്തി​ല്ല.​ ​സം​ഘ​പ​രി​വാ​ർ​ ​ഫാ​സി​സ​ത്തി​നെ​തി​രെ​ ​ഇ​ട​തു​ ​മ​തേ​ത​ര​ ​ചേ​രി​ ​ഉ​യ​ർ​ന്നു​വ​രേ​ണ്ട​ത് ​കാ​ല​ഘ​ട്ട​ത്തി​ന്റെ​ ​അ​നി​വാ​ര്യ​ത​യാ​ണെ​ന്ന് ​നേ​താ​ക്ക​ൾ​ ​പ​റ​ഞ്ഞു.
കേ​ന്ദ്ര​ക​മ്മി​റ്റി​ ​യോ​ഗ​ത്തി​ൽ​ ​സം​സ്ഥാ​ന​ ​വൈ​സ് ​ചെ​യ​ർ​മാ​ന്മാ​രാ​യ​ ​വ​ർ​ക്ക​ല​രാ​ജ്,​ ​അ​ഡ്വ.​ ​മു​ട്ടം​ ​നാ​സ​ർ,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​വി.​ ​എം.​ ​അ​ലി​യാ​ർ,​ ​സാ​ബു​ ​കൊ​ട്ടാ​ര​ക്ക​ര,​ ​അ​ഡ്വ.​ ​കാ​ഞ്ഞി​ര​മ​റ്റം​ ​സി​റാ​ജ്,​ ​മൈ​ല​ക്കാ​ട് ​ഷാ,​ ​മ​ജീ​ദ് ​ചേ​ർ​പ്പ്,​ ​സം​സ്ഥാ​ന​ ​ട്ര​ഷ​റ​ർ​ ​എം.​ ​എ​സ്.​ ​നൗ​ഷാ​ദ്,​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ളാ​യ​ ​മൊ​യ്തീ​ൻ​ ​ചെ​മ്പോ​ത്ത​റ,​ ​അ​ൻ​വ​ർ​ ​താ​മ​ര​ക്കു​ളം,​ ​ടി.​ ​എ.​ ​മു​ഹ​മ്മ​ദ് ​ബി​ലാ​ൽ,​ ​ടി.​ ​എ.​ ​മു​ജീ​ബ് ​റ​ഹ്മാ​ൻ,​ ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ല​ ​പ്ര​സി​ഡ​ന്റ് ​റ​ഷീ​ദ് ​പ​ത്ത​നം​തി​ട്ട​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു,