മൂവാറ്റുപുഴ: പുഴക്കരക്കാവ് ദേവീക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ഇന്നുമുതൽ 22വരെ തീയതികളിൽ നടക്കുമെന്ന് ദേവസ്വം ട്രസ്റ്റി സെക്രട്ടറി എസ്. കൃഷ്ണമൂർത്തി അറിയിച്ചു. വൈകിട്ട് ദീപാരാധനയ്ക്കുശേഷം മേൽശാന്തി ദീപം തെളിക്കും. തുടർന്ന് യജ്ഞാചാര്യൻ മംഗലത്ത് എം.എസ്. സജീവന്റെ മുഖ്യകാർമ്മികത്വത്തിൽ ആചാര്യവരണവും ഭാഗവത മാഹാത്മ്യപാരായണവും. നാളെ രാവിലെ 6.30 മുതൽ ഗ്രന്ഥപൂജ, 7ന് ഉച്ചയ്ക്ക് 1വരെ പാരായണം, ചൊവ്വ രാവിലെ 6.30 മുതൽ സമൂഹപ്രാർത്ഥന, 7ന് കപിലാവതാരം.ബുധൻ, വ്യാഴം ദിവസങ്ങളിൽ ഭരതചരിതം, നരസിംഹാവതാരം, ശ്രീകൃഷ്ണാവതാരം, വെള്ളി രാവിലെ 6.30മുതൽ ശ്രീവിഷ്ണു സഹസ്രനാമജപം, 7 മുതൽ ശ്രീകൃഷ്ണ ബാലലീലകഥകൾ, 9മുതൽ ഗോവിന്ദാഭിഷേകം, വൈകിട്ട് രുക്മിണീസ്വയംവരം. ശനി രാവിലെ 6.30 മുതൽ സമൂഹപ്രാർത്ഥന, 7മുതൽ ബാണയുദ്ധം, രാജസൂയം, ശിശുപാലവധം. ഞായർ രാവിലെ 6.30 മുതൽ ഗ്രന്ഥപൂജ തുടർന്ന് കലിയുഗധർമ്മ നിരൂപണം, ഭാഗവതസംഗ്രഹം. എല്ലാദിവസവും രാവിലെ 6.30മുതൽ വൈകിട്ട് ആറുവരെ വിഷ്ണുസഹസ്ര നാമജപവും സപ്താഹദിവസങ്ങളിൽ ഉച്ചയ്ക്ക് അന്നദാനവും ഉണ്ടാകും.