പട്ടിമറ്റം: കോലാംകുടി നവധാര വായനശാലയിൽ അവധിയുടെ ആരവങ്ങൾ ശില്പശാല തുടങ്ങി. ഇന്ന് സമാപിക്കും. ചിത്രരചനയും നാടകക്കളരിയും സംഘടിപ്പിച്ചിട്ടുണ്ട്. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ് ഉദ്ഘാടനം ചെയ്തു. മനോജ് ബ്രഹ്മമംഗലം, പൗലോസ് മേനാച്ചേരി തുടങ്ങിയവർ ക്ളാസ് നയിച്ചു. പ്രസിഡന്റ് വി.എം. ഷിഹാബ് അദ്ധ്യക്ഷനായി. കെ. അജയകുമാർ, പ്രശാന്ത് നവധാര തുടങ്ങിയവർ നേതൃത്വം നൽകി.