ആലുവ: സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഹൈസ്‌കൂളിലെ ജൂനിയർ റെഡ്‌ക്രോസ് പൂർവവിദ്യാർത്ഥി സംഘടന, ആലുവ ബ്ലഡ് ബാങ്ക്, കേരള ആക്ഷൻ ഫോഴ്‌സ്, സെന്റ് സേവ്യേഴ്‌സ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ രക്തദാനക്യാമ്പും അവയവദാന സമ്മതപത്ര സമർപ്പണത്തിന്റെയും ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. മാനേജർ റവ.ഫാ. ജേക്കബ് ജോൺ അദ്ധ്യക്ഷത വഹിച്ചു. ഡോ. സി.എം. ഹൈദ്രാലി, മിനി ബൈജു, ഇ.എ. ഷബീർ, ഹെഡ്മാസ്റ്റർ ടി.പി. ജോയ്, ജോബി തോമസ്, എസ്.ഡി. ജോസ്, എസ്.ജെ. ലിൻസി, ആൻസി ചെറിയാൻ, നൈസ് തോമസ്, നീനു റോസ്, എ.പി. രവിചന്ദ്രൻ, മെറിൻ കെ. ബാബു എന്നിവർ പ്രസംഗിച്ചു.