zokker

കൊച്ചി: നഗരത്തിലെ ചേരിപ്രദേശങ്ങൾ ഉൾപ്പെടെയുള്ള പിന്നാക്ക മേഖലകളിൽനിന്നുള്ള കുട്ടികളുടെ 12 ടീമുകൾ മാറ്റുരയ്ക്കുന്ന കൊച്ചി സോക്കർ ലീഗിന് രാജീവ് ഗാന്ധി റീജിയണൽ സ്‌പോർട്‌സ് സെന്ററിൽ തുടക്കമായി. സിവിൽ സെർവന്റ്‌സ് ഒഫ് കേരള (സി.എസ്.ഒ.കെ) സംഘാടകർ. 21, 22 തിയതികളിൽ സെമി ഫൈനലും ഫൈനലും നടക്കും. മട്ടാഞ്ചേരി, എറണാകുളം, തൃക്കാക്കര, സബ് ഡിവിഷനുകളിലെ ശിശുസൗഹൃദ പൊലീസ് സ്‌റ്റേഷനുകൾ വഴിയാണ് കുട്ടികളെ തിരഞ്ഞെടുത്തത്. വ്യക്തിത്വവികസന ക്ലാസുകളിലും ഇവരെ പങ്കെടുപ്പിക്കുന്നുണ്ട്. ജില്ലാ കളക്ടർ ജാഫർ മാലിക്ക് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ഐ.ജി പി. വിജയൻ ലോഗോ പ്രകാശനം ചെയ്തു. സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു, ക്രൈംബ്രാഞ്ച് ഐ.ജി ഹർഷിത അട്ടല്ലൂരി എന്നിവർ ചേർന്ന് മത്സരങ്ങൾ കിക്ക് ഓഫ് ചെയ്തു.