ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ കോട്ടുവള്ളികാവ് ശ്രീമൂലസ്ഥാനത്ത് ഇന്ന് മുതൽ 22 വരെ ഭാഗവതസപ്താഹയജ്ഞം നടക്കും.15ന് രാവിലെ തന്ത്രി വേഴപറമ്പ് വാസുദേവൻ നമ്പൂതിരിയുടെയും മേൽശാന്തി വിളഞ്ഞിൽമന വാസുദേവൻ നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ മൃത്യുഞ്ജയ ഹോമത്തോടെ തുടക്കമാകും. വൈകിട്ട് ഭാഗവതമാഹാത്മ്യ പ്രഭാഷണം യജ്ഞാചാര്യൻ കേശവദാസ്, ശാന്ത പി. നായർ, ഗിരിജ നെടുമ്പിള്ളി എന്നിവർ നേതൃത്വം നൽകും. ദിവസവും ഉച്ചയ്ക്ക് പ്രസാദഊട്ടും 19ന് ശ്രീവിദ്യാഗോപാലജപാർച്ചന, ഉണ്ണിയൂട്ട്, 20ന് രുക്മിണി സ്വയംവര ഘോഷയാത്ര, സർവൈശ്വര്യ പൂജ, 21ന് അവിൽക്കിഴി സമർപ്പണം, നവഗ്രഹ സ്‌തോസ്ത്ര ജപാർച്ചന, ശനീശ്വരപൂജ എന്നിവ നടക്കും.