കളമശേരി: ഫാക്ട് ഫോർമർ മാനേജേഴ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം ഫാക്ട് ഉദ്യോഗമണ്ഡൽ ക്ലബിൽ നടത്തുന്നതിന് മാനേജ്മെന്റ് അനുമതി നിഷേധിച്ചതിനെ തുടർന്ന് യോഗം പത്തടിപ്പാലം പി.ഡബ്ളിയു.ഡി റസ്റ്റ് ഹൗസിൽ ചേർന്നു. ഫാക്ട് മുൻ സി.എം.ഡി എ.അശോകൻ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ വർഷം മുതൽ ക്ലബ്ബിന്റെ നടത്തിപ്പ് പൂർണ്ണമായും കമ്പനി മാനേജ്മെന്റിന്റെ കീഴിലായതിനെ തുടർന്ന് ഇത്തവണ അനുമതി നൽകിയില്ല. മുൻ സി.എം.ഡി മാരുൾപ്പെടെയുള്ള സംഘടനയാണിത്. നിലവിലുള്ള സി.എം.ഡി അടക്കമുള്ള ഉദ്യോഗസ്ഥർ മുഖ്യാതിഥികളായെത്തുന്ന പതിവും ലംഘിക്കപ്പെട്ടു. ഏലൂരിലെ എം.കെ.കെ.നായർ പ്രതിമയ്ക്കു മുന്നിൽ രാവിലെ ഹാരാർപ്പണം നടത്തിയ ശേഷമായിരുന്നു പൊതുയോഗം ആരംഭിച്ചത്. മുൻ സി .എം.ഡി ജോർജ് സ്ലീബ, മുൻ ഡയറക്ടർ ഡി.നന്ദകുമാർ, ഭാരവാഹികളായ കെ.കെ ഇസ്മായിൽ, കെ.കെ.ലിന രാജ്, കെ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.