kklm
എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെൻറ് യൂണിയൻ സെക്രട്ടറി സി.പി. സത്യൻ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളം യൂണിയൻ യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് മൈലാടുംപാറ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്നു. എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ സെക്രട്ടറി സി.പി. സത്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അജിമോൻ പുഞ്ചളായിൽ, കൗൺസിലർ ഡി. സാജു, വനിതാസംഘം സെക്രട്ടറി മഞ്ജു റെജി എന്നിവർ സംസാരിച്ചു.

യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വി.എസ്. അനീഷ്, സെക്രട്ടറി എം.ആർ. സജിമോൻ, ടൂർണമെന്റ് കോ ഓർഡിനേറ്റർ എം.എസ്. അജേഷ്, യൂത്ത് മൂവ്മെന്റ് ജോയിന്റ് സെക്രട്ടറി അരുൺ വി.ദേവ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.കെ. ബിജു, കെ.കെ. രാജീവ്, കമ്മിറ്റി അംഗങ്ങളായ എസ്. മനോജ്, ടി.പി. പ്രശാന്ത്, അരുൺ പ്രഭാകരൻ, പ്രണവ് സാജു എന്നിവർ നേതൃത്വം നൽകി. ടൂർണമെന്റിൽ ഒന്നാംസ്ഥാനം മണീട് ശാഖാ അംഗങ്ങളായ ജയേഷ് ശശി, അനൂപ് ദാസൻ, രണ്ടാംസ്ഥാനം മുത്തലപുരം ശാഖാ അംഗങ്ങളായ എം.എസ്. അജേഷ്, ശരൺ ശശി എന്നിവർ നേടി.