ആലുവ: പുതുതലമുറയ്ക്ക് ഇന്ത്യക്ക് അകത്തും പുറത്തും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുവാൻ സത്രീകൾക്ക് കഴിയണമെന്ന് മുൻ ആർ.എസ്.എസ് അഖില ഭാരതീയ കാര്യകാരി സദസ്യൻ എസ്. സേതുമാധവൻ അഭിപ്രായപ്പെട്ടു. ആലുവയിൽ ബാലഗോകുലത്തിന്റെ ഭഗിനി മന്ദിരത്തിന്റെ ഗൃഹപ്രവേശന ചടങ്ങിൽ സംസാരിക്കുകയായിന്നു അദ്ദേഹം.

ആർ.എസ്.എസ് മുൻ സംഘചാലക് പി.ഇ.ബി മേനോൻ ഭഗിനിമന്ദിരം ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ. പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. റിട്ട. ജസ്റ്റിസ് സുന്ദരം ഗോവിന്ദ്, വാർഡ് കൗൺസിലർ കെ. ജയകുമാർ, ബാലസംസ്‌കാര കേന്ദ്രം പ്രഭാരി പി.കെ. വിജയരാഘവൻ, സംസ്ഥാന ഭഗിനി പ്രമുഖ ആർ. സുധാകുമാരി, ജില്ല ഭഗിനി പ്രമുഖ ജിഷ രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.