kklm
കൂത്താട്ടുകുളം യൂണിയൻ സംഘടിപ്പിച്ച 45-ാംമത് പ്രീ മാര്യേജ് കോഴ്സ് യൂണിയൻ മന്ദിരഹാളിൽ യൂണിയൻ പ്രസിഡന്റ് .പി.ജി ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ സംഘടിപ്പിച്ച 45-ാമത് പ്രീ മാര്യേജ് കോഴ്സ് യൂണിയൻ മന്ദിരഹാളിൽ യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. അജിമോൻ അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ സെക്രട്ടറി സി.പി. സത്യൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ എം.പി. ദിവാകരൻ, പി.എം. മനോജ്, യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഷീല സാജു, വൈസ് പ്രസിഡന്റ് ലളിത വിജയൻ എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ വത്സല രാജൻ, കൗൺസിലർ ഡി. സാജു, ബിന്ദു വി.മേനോൻ എന്നിവർ ക്ലാസ് നയിച്ചു.

കൗൺസിലർ ഡി.സാജു സ്വാഗതവും വനിതാസംഘം സെക്രട്ടറി മഞ്ജു റെജി നന്ദിയും പറഞ്ഞു. ഇന്ന് പായിപ്ര ദമനനും പ്രൊഫ. വിൻസൺ ജോസഫും ക്ളാസ് നയിക്കും.