പറവൂർ: സർക്കാരിന്റെ യുവവീവ് പദ്ധതിയിൽ നെയ്ത്ത് ജോലിയിലേക്ക് പുതിയ തൊഴിലാളികളെ ആകർഷിക്കുന്നതിനായുള്ള കൈത്തറി നെയ്ത്ത് പരിശീലനം നാളെ (തിങ്കൾ) പറവൂർ ടൗൺ കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിൽ നടക്കും. രാവിലെ ഒമ്പതിന് സംസ്ഥാന കൈത്തറി ഡയറക്ടർ കെ.എസ്. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് പി.എസ്. സജീവൻ അദ്ധ്യക്ഷത വഹിക്കും.