പറവൂർ: കേരള കോ ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ താലൂക്ക് സ്പെഷ്യൽ കൺവെൻഷൻ അസോസിയേഷൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി.എ. സോജൻ അദ്ധ്യക്ഷത വഹിച്ചു. പി. രവീന്ദ്രൻ നായർ, പി.വി. ബേബി, വി. ബേബി, വി.എസ്. പ്രതാപൻ, പി. ശശിധരൻ നായർ എന്നിവർ സംസാരിച്ചു. മിനിമം പെൻഷൻ 8000 രൂപയാക്കുക, ക്ഷാമബത്ത പുന:സ്ഥാപിക്കുക, മെഡിക്കൽ അലവൻസ് ആയിരം രൂപയായി ഉയർത്തുക, ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് 25ന് കളക്ടറേറ്റിന് മുന്നിലേക്കുള്ള പ്രതിഷേധമാർച്ചും ധർണയും വിജയിപ്പിക്കാൻ തീരുമാനിച്ചു.