പെരുമ്പാവൂർ: കേരള കോൺഗ്രസ് (ജേക്കബ്) പെരുമ്പാവൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് യോഗം കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് മത്തായി മണ്ണപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ റിട്ടേണിംഗ് ഓഫീസർ ജോഷി കെ. പോൾ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ഭാരവാഹികളായി ബിബിൻ പോൾ പൂണേലി (പ്രസിഡന്റ്), പി.കെ. ഉണ്ണിക്കൃഷ്ണൻ, എം.എം. ഏലിയാസ് മൂശാപ്പിള്ളിൽ (വൈസ് പ്രസിഡന്റുമാർ), ജലീൽ പാലക്കുഴ, സി.പി. ബിജു, പി.ടി. മാത്തുക്കുട്ടി (സെക്രട്ടറിമാർ), അംജിത് വട്ടക്കാട്ടുപടി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.