പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതിയുടെയും ഒക്കൽ കർത്തവ്യ ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ ഒൻപതുമുതൽ ഒക്കൽ തുരുത്തിൽ നാടൻപാട്ട് പരിശീലനക്കളരി നടത്തും. നാടൻപാട്ട് കലാകാരൻ എൻ. ജി. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന കളരിയിൽ പങ്കെടുക്കേണ്ടവർ 996170 6848 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം.