sah
വെങ്ങോല സഹകരണ സൂപ്പർമാർക്കറ്റിനോടനുബന്ധിച്ച് ആരംഭിച്ച സ്‌കൂൾ മാർക്കറ്റിന്റെ ഉദ്ഘാടനം വളയൻചിറങ്ങര ഹയർ സെക്കന്ററി സ്‌കൂൾ ഹെഡ്മാസ്റ്റർ ജി ആനന്ദകുമാർ നിർവഹിക്കുന്നു.

പെരുമ്പാവൂർ: വെങ്ങോല സഹകരണ സൂപ്പർമാർക്കറ്റിനോടനുബന്ധിച്ച് സ്‌കൂൾ മാർക്കറ്റ് പ്രവർത്തനം തുടങ്ങി. വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്‌കൂൾ ഹെഡ്മാസ്റ്റർ ജി. ആനന്ദകുമാർ ഉദ്ഘാടനം ചെയ്തു. സഹകരണബാങ്ക് പ്രസിഡന്റ് എം.ഐ. ബീരാസ് അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതിഅംഗങ്ങളായ സി.എസ്. നാസിറുദ്ദീൻ, കെ.കെ. ശിവൻ, ഹസൻകോയ, ധന്യ രാമദാസ്, ബാങ്ക് സെക്രട്ടറി സിന്ധുകുമാർ, അസിസ്റ്റന്റ് സെക്രട്ടറി സിമി കുര്യൻ, ഫോർമർ മെമ്പേഴ്‌സ് ഫോറം കൺവീനർ എൻ.എ. ഗംഗാധരൻ, കെ.എസ്. സദാശിവൻ, എൻ. സുരേഷ്‌കുമാർ, കെ.വി. ബിനോയി എന്നിവർ പങ്കെടുത്തു.