തൃപ്പൂണിത്തുറ: മുളന്തുരുത്തിയിൽ നൂറു വർഷങ്ങൾക്ക് മുമ്പ് ശ്രീനാരായണഗുരുദേവന്റെ ചിത്രം പ്രതിഷ്ഠിച്ച ബോധാനന്ദസ്വാമികളുടെ ചിത്രം ശ്രീനാരായണ സേവാ സംഘം മുളന്തുരുത്തി ഗുരുധർമ്മഗ്രാമം ഗുരുദേവക്ഷേത്രത്തിൽ സമർപ്പിച്ചു. ശ്രീനാരായണ സേവാസംഘം മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ കെ.വി. രാജൻ, സെക്രട്ടറി ടി.എം. കുമാരൻ, ട്രഷറർ എം.കെ. രാഘവൻ എന്നിവരിൽ നിന്ന് മുളന്തുരുത്തി എസ്.എൻ.ഡി.പി. ശാഖ പ്രസിഡന്റ്‌ വി.എം. മോഹനൻ ചിത്രം ഏറ്റു വാങ്ങി. ചടങ്ങിൽ ശ്രീനാരായണ സേവാ സെക്രട്ടറി പി.പി. രാജൻ, ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ പി.കെ. സുഗുണൻ, സി.പി. മണി, പി.കെ. സജീവ്, വൈസ് പ്രസിഡന്റ്‌ ടി.കെ. ബാബു, ജോയിന്റ് സെക്രട്ടറി കെ.എ. ജയകുമാർ എന്നിവർ പങ്കെടുത്തു.