പെരുമ്പാവൂർ: പ്രധാനമന്ത്രിയുടെ ജന്മദിനത്തിനോട് അനുബന്ധിച്ചും സേവാസമർപ്പൻ അഭിയാൻ പദ്ധതിയുടെ ഭാഗമായും ബി.ജെ.പി പെരുമ്പാവൂർ മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ കാഞ്ഞിരക്കാട് മൂലേപ്പറമ്പ് കോളനിയിൽ നടപ്പാക്കുന്ന ഭവനപദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് പി.പി. സജീവ്, ജില്ലാ സെക്രട്ടറി ബസിത്കുമാർ, ദേശീയ കൗൺസിൽ അംഗം പി.എം. വേലായുധൻ, മണ്ഡലം പ്രസിഡന്റ് പി. അനിൽകുമാർ, സെക്രട്ടറിമാരായ എം.എ. ഷാജി, ആനന്ദ് ഓമനക്കുട്ടൻ,മണ്ഡലം ഖജാൻജി മധുസുധൻ പിള്ള, ജില്ലാ സമതി അംഗം വിജയൻ നായർ മുൻസിപ്പൽ സമിതി പ്രസിഡന്റ് അഡ്വ. സജീവ് പി. മേനോൻ, സെക്രട്ടറി പി. മനോജ് കുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് തനു, മുനിസിപ്പൽ കൗൺസിലർമാരായ ടി. ജവഹർ, ഐവാ ഷിബു, ശാലു ശരത്, മുൻസിപ്പൽ വൈസ് പ്രസിഡന്റുമാരായ മധു സൂദനൻ, രവികുമാർ, സെക്രട്ടറി ജയകുമാർ എന്നിവർ സംസാരിച്ചു.