പെരുമ്പാവൂർ: ഒക്കൽ തച്ചയത്ത് നാരായണൻ വൈദ്യർ മെമ്മോറിയൽ വായനശാലയും കുന്നത്തുനാട് താലുക്ക് ലീഗൽ സർവീസ് കമ്മിറ്റിയും ചേർന്ന് കുട്ടികൾക്കായി കോടതി നടപടികൾ പഠിക്കുന്നതിനായി സംഘടിപ്പിച്ച ക്യാമ്പ് ജില്ലാ ജഡ്ജി ജ്യോതിസ് ബെൻ ഉദ്ഘാടനം ചെയ്തു. സബ് ജഡ്ജും ഡി.എൽ.എസ്.സി സെക്രട്ടറിയുമായ പി.എം. സുരേഷ്, പോക്‌സോ കോടതി ജഡ്ജ് വി. സതീഷ് കുമാർ, ബാർ അസോസിയേഷൻ പ്രസിഡന്റ് എം.കെ. ജയപാലൻ എന്നിവർ സംസാരിച്ചു. കുട്ടികൾ കോടതി നടപടികൾ നേരിട്ട് കണ്ട് മനസിലാക്കി. സി.വി ശശി , എം.വി.ബാബു, കെ. അനുരാജ്, പി.ടി. പ്രസാദ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.