പറവൂർ: കൈതാരം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ അമ്മമാർക്ക് സൈബർസുരക്ഷ ബോധവത്കരണ ക്ലാസ് നടത്തി. പ്രത്യേക പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് ക്ലാസ് നയിച്ചത്. അഞ്ച് ബാച്ചുകളിലായി 150 അമ്മമാർക്കാണ് പരിശീലനം നൽകുന്നത്. ആദ്യബാച്ച് ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് അനിൽകുമാർ നിർവഹിച്ചു . ഹെഡ്മിസ്ട്രസ് വി.സി. റൂബി അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപക പ്രതിനിധി ആർ. സ്മിത, വിദ്യാർത്ഥികളായ നിഖിൽ പി, ദിനേശ്, ദേവനന്ദ എന്നിവർ നേതൃത്വം നൽകി.