ഫോർട്ട്‌കൊച്ചി: പള്ളത്ത് രാമൻ സാംസ്‌കാരിക കേന്ദ്രത്തിൽ നിന്നും ആരംഭിച്ച ബാലസംഘം കലജാഥാ പര്യടനം കെ.ജെ. മാക്‌സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിദ ഫാത്തിമ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബാലസംഘം ഏരിയാ കൺവീനർ ഹബീബുള്ള സ്വാഗതം ആശംസിച്ചു.