മൂവാറ്റുപുഴ: കേരള പ്രവാസിസംഘം മുവാറ്റുപുഴ ഏരിയാ സമ്മേളനം നാളെ (തിങ്കൾ) വൈകിട്ട് 4ന് എസ്തോസ് ഭവൻ ഹാളിൽ പ്രവാസിസംഘം ജില്ലാ സെക്രട്ടറി സി.ഇ. നാസർ ഉദ്ഘാടനം ചെയ്യും. സി.പി.എം ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ, സി.കെ. സതീശൻ പ്രവാസി സംഘം ജില്ലാ - സംസ്ഥാന നേതാക്കളായ ഇ.ഡി. ജോയി, എം.യു. അഷറഫ്, സംഘാടകസമിതി ഭാരവാഹികളായ അഫ്സൽ എള്ളുമല, എം.എ. സിറാജ് എന്നിവർ സംസാരിക്കും.