photo
വൈപ്പിൻ ബസുകളുടെ നഗരപ്രവേശം ആവശ്യപ്പെട്ട് എടവനക്കാട് പഞ്ചായത്ത് റെസിഡന്റ്സ് അസോസിയേഷൻ അപ്പക്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രദ്ധക്ഷണിക്കൽ സായാഹ്നം പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽ സലാം ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: വൈപ്പിൻ ബസുകളുടെ നഗരപ്രവേശം ആവശ്യപ്പെട്ട് വൈപ്പിൻകരയിലെ റെസിഡന്റ്സ് അസോസിയേഷനുകളുടെ മാതൃസംഘടന (ഫ്രാഗ്) നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി എടവനക്കാട് പഞ്ചായത്ത് റെസിഡന്റ്സ് അസോസിയേഷൻ അപ്പക്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ ശ്രദ്ധക്ഷണിക്കൽ സായാഹ്നം നടത്തി. വാച്ചാക്കൽ ജംഗ്ഷനിൽ പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡി. രാമകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി പ്രൊഫ.കെഎസ്. പ്രദീപ്, (ഫ്രാഗ്) പ്രസിഡന്റ് അഡ്വ. വി. പി. സാബു, ജനറൽ സെക്രട്ടറി അനിൽ പ്ലാവിൻസ്, വൈസ് പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ, പി.കെ. ഭാസി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ഇക്ബാൽ, ഡോ. മുഹമ്മദ്ഹാത്ത, എസ്.എൻ.ഡി.പിയോഗം വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ, കെ.സി.വൈ.എം വരാപ്പഴ അതിരൂപത സെക്രട്ടറി ജോസഫ് ബേസിൽ മുക്കത്ത്, മുഹമ്മദ് ഇക്ബാൽ എന്നിവർ പ്രസംഗിച്ചു.