വൈപ്പിൻ: വൈപ്പിൻകരയിലെ 6 പഞ്ചായത്തുകളിലെ കേന്ദ്ര, സംസ്ഥാന, പൊതുമേഖലാ സർവീസ് പെൻഷൻകാരുടെ സഹകരണസംഘം രൂപീകരിച്ച് നായരമ്പലം ആസ്ഥാനമായി പ്രവർത്തനം തുടങ്ങിയതായി പ്രസിഡന്റ് ഡോ.കെ.എസ്. പുരുഷൻ, വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണൻ, ഓണററി സെക്രട്ടറി കെ.എം. ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രായമായവർക്കുവേണ്ട മെഡിക്കൽ പരിശോധന, ലാഭനഷ്ടം കൂടാതെ മരുന്ന് വിതരണം, അംഗങ്ങളോ കുടുംബാംഗങ്ങളോ കിടപ്പ് രോഗികളായാൽ സാന്ത്വനപരിചരണം, ആംബുലൻസ് സർവീസ്, ഫിസിയോ തെറാപ്പി എന്നീ സേവനങ്ങൾ ലഭ്യമാക്കും.