
പള്ളുരുത്തി: തോപ്പുംപടി സെന്റ്. സെബാസ്റ്റ്യൻ സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. പള്ളി വികാരി ജനറൽ മോൺ ഷൈജു പര്യാത്തുശ്ശേരി അദ്ധ്യക്ഷനായി. യോഗത്തിൽ പ്രിൻസിപ്പൽ സ്മിത അലോഷ്യസ് സ്വാഗതം ആശംസിച്ചു. എം.പി ഹൈബി ഈഡൻ മുഖ്യപ്രഭാഷണം നടത്തി. പൂർവ്വ വിദ്യാർത്ഥിയായ കെ. ജെ. മാക്സി എം.എൽ.എ,അഡ്വ. ജോസ് സേവ്യർ, കൗൺസിലർ ഷീബ ഡുറോം, ശ്രീകുമാർ എൽ, അഡ്വ. തോമസ് മൈക്കിൾ, ലോറൻസ് പി.ജെ. എന്നിവർ സംസാരിച്ചു.