പള്ളുരുത്തി: ബാബു ഐസക്ക് ജോൺ എഴുതിയ വിസ്മയതീരം കൊച്ചി പുസ്തകം മന്ത്രി പി.രാജീവ് കെ.എം. റിയാദിന് നൽകി പ്രകാശനം ചെയ്തു. കൊച്ചി എം.എൽ.എ കെ.ജെ. മാക്സി അദ്ധ്യക്ഷനായി. കൊച്ചിയുടെ അറിയപെടാത്ത ചരിത്രത്തിലേക്ക് വാതിൽ തുറക്കാനുള്ള 20 ലേഖനങ്ങളാണ് വിസ്മയതീരം കൊച്ചി.സിംല കാസിം, എ.എച്ച്. നിയാസ്, സി..എസ്. ജോസഫ് തുടങ്ങിയവർ സംസാരിച്ചു.