മൂവാറ്റുപുഴ: മൂവാറ്റുപുഴ (മുറിക്കല്ല്) ബൈപ്പാസിന്റെ സ്ഥലം ഏറ്റെടുക്കാനുള്ള കളക്ടറുടെ നോട്ടിഫിക്കേഷനിറങ്ങി. മാറാടി, വെള്ളൂർകുന്നം വില്ലേജുകളിൽ നിന്നായി രണ്ട് ഹെക്ടറോളം സ്ഥലമാണ് ഏറ്റെടുക്കുന്നതെന്ന് ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു. ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ സർവേ നമ്പരുകളടക്കം പ്രസിദ്ധീകരിച്ചു. പൊതുമരാമത്ത്, റവന്യു വകുപ്പ് മന്ത്രിമാരുമായി എം.എൽ.എ നടത്തിയ ചർച്ചയെത്തുടർന്നാണ് പദ്ധതിയുടെ പ്രധാന തടസമായ പാലത്തിന്റെ അനുബന്ധസ്ഥലം ഏറ്റെടുക്കലിന് ഏറ്റവും സുപ്രധാനമായ 11(1) നോട്ടിഫിക്കേഷൻ ഉത്തരവ് ഇറക്കിയത്. അനുബന്ധ സ്ഥലമേറ്റെടുപ്പ് പൂർത്തിയാകുന്നതോടെ ബൈപ്പാസ് യാഥാർത്ഥ്യമാകും.