shafi-parambil
എ.ആർ. നാരായണൻ ഒൻപതാം ചരമവാർഷിക അനുസ്മരണ സമ്മേളനം അത്താണി രാജീവ് ഭവനിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് റ് ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

നെടുമ്പാശേരി: കോൺഗ്രസിലാണ് ഇന്ത്യൻ ജനതയുടെ പ്രതീക്ഷയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. ഒരുമയും ഐക്യവും കാത്തുസൂക്ഷിക്കാൻ യുവാക്കൾ രംഗത്തിറങ്ങണം. ആദ്യകാല കോൺഗ്രസ് നേതാവും മുൻ ഡി.സി.സി ജനറൽ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എ.ആർ. നാരായണന്റെ ഒൻപതാം ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുജീവിതം സംശുദ്ധമായി സമർപ്പിച്ച മാതൃകാ പുരുഷനായിരുന്നു എ.ആർ. നാരായണനെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.എം.എ. ഷെരീഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി, വൈസ് പ്രസിഡന്റ് ഷാജൻ എബ്രഹാം, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പി.എം. മുഹമ്മദ് ഹുസൈർ, ടി.കെ. അബ്ദുൽ സലാം, സി.എസ്. അസീസ്, സലിം മഠത്തിമൂല, സരള മോഹനൻ, ജയ മുരളീധരൻ എന്നിവർ സംസാരിച്ചു.