ആലുവ: കടുങ്ങല്ലൂർ കടേപ്പിള്ളി ശ്രീ ദുർഗാദേവി നാഗരാജക്ഷേത്ര സമർപ്പണം ക്ഷേത്രം തന്ത്രി ചെങ്ങോത്ത് ശ്രീനിവാസൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്നു. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം റിട്ട. എസ്.പി എ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ചെങ്ങോത്ത് ശ്രീനിവാസൻ നമ്പൂതിരി, എസ്. പ്രേകുമാർ, ടി.കെ. ജയൻ, പി.ജി. ഹരി, ആർ. രതീഷ് എന്നിവർ പ്രസംഗിച്ചു.