തൃപ്പൂണിത്തുറ: എരൂർ ശ്രീനാരായണ ഗുരുവരാശ്രമസംഘം ശ്രീഗുരുമഹേശ്വര ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പുനപ്രതിഷ്ഠയും ഉപദേവത അഷ്ടബന്ധ നവീകരണവും നടന്നതിന്റെ 41-ാം ദിനത്തോടനുബന്ധിച്ച് 16 ന് രാവിലെ കലശ പൂജയും കലശാഭിഷേകവും ശിവഗിരിമഠം തന്ത്രി നാരായണ പ്രസാദിന്റെയും ക്ഷേത്രം മേൽശാന്തി ജയന്തന്റെയും കാർമ്മികത്വത്തിൽ നടക്കും. ഗുരുദേവ ദർശനങ്ങളിലൂടെ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കുന്നതിനായി കുട്ടികൾക്കുവേണ്ടി ഗുരുദേവ പഠന ക്ലാസുകൾ 17 മുതൽ 21 വരെ 9.30 ന് മാസ്റ്റർ മോഹനന്റെ നേതൃത്വത്തിൽ നടക്കും.