മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി വി.എച്ച്.എസ് സ്കൂളിൽ കുട്ടികൾക്കായി നടത്തിയ ദ്വിദിന അവധിക്കാല ക്യാമ്പായ 'വേനൽ പറവകൾ" സമാപിച്ചു. വിവിധ വിഷയങ്ങളിലുള്ള ക്ളാസുകളും വിനോദപഠനയാത്രയും ഇതിന്റെ ഭാഗമായി നടത്തി. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും നൽകി. മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി , ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗം അഡ്വ.ബിനി ഷൈമോൻ തുങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു.