കാലടി: കാലടിയിൽ റേഡിയോ കവലയിലെ രണ്ട് വീടുകളിൽ മോഷണം. മുണ്ടേത്തുവീട്ടിൽ മുഹമ്മദ് ഷെറീഫിന്റെ വീട്ടിൽനിന്ന് 5 ലക്ഷം രൂപയും 30 പവൻ സ്വർണവുമാണ് നഷ്ടപ്പെട്ടത്. പുത്തൻകുടിവീട്ടിൽ ബൈജുവിന്റെ വീട്ടിൽനിന്ന് ഏഴായിരം രൂപയും നഷ്ടപ്പെട്ടു. രണ്ട് വീടുകളിൽ അലമാരയിൽനിന്നാണ് മോഷണം നടന്നത്. ബൈജുവിന്റെ വീടിന്റെ പുറകിലെ ഇരുമ്പ് ഗ്രിൽ തുറന്ന് ജനൽപ്പാളി തുറന്നാണ് കയറിയത്. മുസ്ലീംപള്ളിക്ക് പുറകിലായിട്ടാണ് രണ്ടുവീടും. കാലടി കേസെടുത്തു.