പള്ളുരുത്തി:ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കൊച്ചിൻ പോർട്ട് ഉപരോധ സമരത്തിന് മുന്നോടിയായി ജനകീയ വേദി പ്രവർത്തകർ വിളംബര ജാഥ നടത്തി.കെ.ജെ. മാക്സി എം.എൽ.എയ്ക്ക് നിവേദനം നൽകി. സംസ്ഥാന സർക്കാർ ചെല്ലാനം തീരസംരക്ഷണത്തിനായി പ്രഖ്യാപിച്ച 344.2 കോടി രൂപയുടെ പദ്ധതിയിൽ ചെറിയകടവ്, സി.എം.എസ്, കാട്ടിപ്പറമ്പ്, കൈതവേലി, മാനാശ്ശേരി, സൗദി, ബീച്ച് റോഡ് എന്നീ തീരപ്രദേശങ്ങളെ കൂടി ഉൾപ്പെടുത്തുന്നതിന് വേണ്ട നടപടി സ്വീകരിക്കുക, തീരശോഷണഭീഷണി നേരിടുന്ന ചെല്ലാനം മുതൽ ബീച്ച് റോഡ് വരെയുള്ള പ്രദേശത്തെ സംരക്ഷിക്കാൻ കൊച്ചിൻ പോർട്ടിൽ നിന്ന് മണ്ണ് ലഭ്യമാക്കി തീരത്തുടനീളം നിക്ഷേപിച്ച് തീരം പുനനിർമ്മിക്കാൻ അടിയന്തരനടപടി സ്വീകരിക്കുക, തീരത്തു നിന്നുള്ള മണ്ണൊഴുക്ക് തടയുന്നതിനായി ചെല്ലാനം-കൊച്ചി തീരത്തുടനീളം പുലിമുട്ടുപാടം നിർമ്മിക്കക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എം.എൽ.എയ്ക്ക് നിവേദനം നൽകിയത്. ജാഥയ്ക്ക് അഡ്വ. തുഷാർ നിർമൽ സാരഥി, വി. ടി. സെബാസ്റ്റ്യൻ, ജോസഫ് ജയൻ കുന്നേൽ, മാർക്കോസ് സ്റ്റാൻലി, പ്രിൻസ്, സേവ്യർ തുടങ്ങിയവർ നേതൃത്വം നൽകി. 20 നാണ് ജനകീയ വേദിയുടെ കൊച്ചിൻ പോർട്ട് ഉപരോധം.