കുമ്പളം: കുമ്പളം ഗ്രാമീണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലയ്ക്ക് ഭൂമി സംഭാവന നൽകിയവരെയും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.ഭൂമി നൽകിയ രാജൻ എമ്പ്രാന്തിരി, മുൻ ലൈബ്രേറിയൻമാരായ കെ.കുഞ്ഞുമണി, നളിനി ഭാസ്കരൻ, കെ.എസ്. ഓമനകുട്ടൻ എന്നിവരെയാണ് ആദരിച്ചത്. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി.ആർ. മുരുകേശൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എം.എസ്.ഗിരിജാദേവി അദ്ധ്യക്ഷയായി. വി.കെ.മുരളീധരൻ, ജെലിൻ കുമ്പളം, എൻ.പി.മുരളീധരൻ, വിജയൻ മാവുങ്കൽ, പി.വി.രാജീവ്, കെ.ആർ.കൃഷ്ണകുമാർ, ഗ്രന്ഥശാല സെക്രട്ടറി കെ.എസ്.ഗിരിജാവല്ലഭൻ, ജോ.സെക്രട്ടറി കെ.എൻ.ഷംസുദീൻ എന്നിവർ പ്രസംഗിച്ചു.