കൊച്ചി: കടവന്ത്ര എൻ.എസ്.എസ് വനിതാ സമാജത്തിന്റെ വാർഷിക പൊതുയോഗം കൊച്ചി കണയന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.കെ. ശാലിനി ഉദ്ഘാടനം ചെയ്തു. വനിതാ സമാജം പ്രസിഡന്റ് പ്രസന്ന സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.പി.രാജേശ്വരി റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സേതു ലക്ഷ്മി, യൂണിയൻ കമ്മിറ്റി അംഗം സുരേഷ് ചന്ദ്രൻ, കടവന്ത്ര കരയോഗം പ്രസിഡന്റ് മധു എടനാട്ട്, സെക്രട്ടറി എൻ.പി. അനിൽകുമാർ, എൽഡേഴ്‌സ് ഫോറം കൺവീനർ വാസുകുട്ടൻ പിള്ള, കെ. മാധവൻ നായർ എന്നിവർ സംസാരിച്ചു.