
കൊച്ചി: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ആദ്യബാച്ചിലെ റാങ്ക് ജേതാക്കളെ ഇന്നറിയാം.
സംസ്ഥാനത്തെ തദ്ദേശ സ്ഥാപന ജനപ്രതിനിധികൾക്കുവേണ്ടി നടത്തിയ 'അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണ നിർവഹണവും' എന്ന ആറു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കും. ജൂൺ ഒന്നിന് വൈകിട്ട് 3ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർട്ടിഫിക്കറ്റും ഉന്നതവിജയം നേടുന്ന 10 പേർക്ക് പ്രത്യേക പുരസ്‌കാരവും വിതരണം ചെയ്യും. വിജയികളെ പങ്കെടുപ്പിച്ച് 31ന് കൊല്ലത്ത് നടക്കുന്ന അക്കാഡമിക് കൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
28 കോളേജുകളിലായി കഴിഞ്ഞ 7ന് നടത്തിയ എഴുത്തുപരീക്ഷയിൽ 2,117 പേർ പങ്കെടുത്തു. ആദ്യമായാണ് ഇത്രയും ജനപ്രതിനിധികൾ കർമ്മമേഖലയുമായി ബന്ധപ്പെട്ട് ആറുമാസത്തെ കോഴ്സിന്റെ ഭാഗമാകുന്നത്. ഓപ്പൺ യൂണിവേഴ്‌സിറ്റിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷനും (കില), ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും സംയുക്തമായാണ് കോഴ്സ് സംഘടിപ്പിച്ചത്. ഒക്ടോബറിലാണ് തുടങ്ങിയത്.
'' പ്രധാനപ്പെട്ട മൂന്നു സ്ഥാപനങ്ങളുടെ അക്കാഡമിക് രംഗത്തെ സഹവർത്തിത്വം കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വലിയ സാദ്ധ്യതയാണ് തുറക്കുന്നത്. ജനപ്രതിനിധികൾക്കുള്ള കോഴ്സ് തുടരുന്ന കാര്യം ആലോചനയിലുണ്ട്.
ഡോ. ജെ. ഗ്രേഷ്യസ്,
പരീക്ഷാ കൺട്രോളർ
പഠിച്ചത് 10 ശതമാനം
ആകെ ജനപ്രതിനിധികൾ (തദ്ദേശഭരണം) ...... 21,808
പരീക്ഷ എഴുതിയത്.............................................. 2117