പള്ളുരുത്തി: വൃക്കരോഗികളായ ഷഫീഖിന്റെയും അനർഘയുടെയും വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മെഗാ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 33 ലക്ഷം രൂപ മേയർ എം.അനിൽകുമാർ കുടുംബങ്ങൾക്ക് കൈമാറി. കൗൺസിലർ അഡ്വ.പി.എസ്.വിജു അദ്ധ്യക്ഷനായി. അനർഘയ്ക്ക് 19 ലക്ഷത്തിന്റെയും ഷെഫീഖിന് 14 ലക്ഷത്തിന്റെയും ചെക്കാണ് മേയർ കൈമാറിയത്. യോഗത്തിന് നഗരസഭ കൗൺസിലർമാരായ അഭിലാഷ് തോപ്പിൽ, സുധീർ, അശ്വതി വത്സൻ, ബിരിയാണി ചലഞ്ച് കമ്മിറ്റി ട്രഷറർ ഹനീസ് മനക്കൽ, എ.ജെ.ജെയിംസ്, ജുനൈദ് ഹുസൈൻ തുടങ്ങിയവർ സംബന്ധിച്ചു. ബിരിയാണി ചലഞ്ച് കൺവീനർ തമ്പി സുബ്രഹ്മണ്യം സ്വാഗതവും എ.എ.വാഹിദ് നന്ദിയും പറഞ്ഞു.