മൂവാറ്റുപുഴ: ജില്ലാ പഞ്ചായത്തിന്റെ കീഴിൽ വാളകത്തുള്ള നീന്തൽ പരിശീലന കേന്ദ്രം ക്യാറ്റ് കമ്പൈൻഡ് ആക്ഷൻ ടീം സന്ദർശിച്ചു. പരിശീലനത്തിനായി എത്തുന്നവർക്ക് ഡ്രസ്സിംഗ് റൂം നിർമ്മിക്കുന്നതിനൊപ്പം ആവശ്യത്തിന് ലൈഫ് ജാക്കറ്റും സുരക്ഷ വസ്തുക്കളും സജ്ജമാക്കണം. കൂടാതെ സ്ഥിരമായി ഒരു നീന്തൽ പരിശീലകനെ നിയമിക്കുകയും ചെയ്യണമെന്ന് ക്യാറ്റ് രക്ഷാധികാരി കെ.വി.മനോജ് പറഞ്ഞു.
.