
മരട്: എസ്.എൻ.ഡി.പി യോഗം 1522-ാം നമ്പർ ശാഖ മരട് വടക്ക് തുരുത്തി ഭഗവതി ക്ഷേത്രത്തിൽ 'തുരുത്തി ഭഗവതിക്ക് ഒരടിമണ്ണ്' സംഭാവനാ കൂപ്പൺ കണയന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം കെ.പി.ശിവദാസ് ആദ്യ സംഭാവന നൽകി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.പി.ലെനിൻ തുക ഏറ്റുവാങ്ങി. കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി.അഭിലാഷ് അദ്ധ്യക്ഷനായി. ശാന്തി പ്രമോദ് മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി കെ.പി. സുധീഷ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എൻ.കെ.ജാൽവിൻ, വനിതാ സംഘം പ്രസിഡന്റ് ജയ രമേശൻ എന്നിവർ സംസാരിച്ചു.