ആലുവ: മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി നടത്തണമെന്ന് ആലുവ മർച്ചന്റ് അസോസിയേഷൻ. ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് ഇന്നലെ പെയ്ത മഴയിൽ നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് വ്യാപാരികൾക്ക് നഗരസഭയുടെ ഉദാസീനത മൂലം സംഭവിച്ചത്. പതിവായി ഈ പ്രദേശത്ത് ഇത് സംഭവിക്കുന്നു. നഗരസഭയിലെ മുഴുവൻ പ്രദേശത്തും പൊതു കാനകൾ അടക്കം ശുചീകരിച്ച് വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറുന്നത് ഒഴിവാക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾക്ക് അസോസിയേഷൻ നേതൃത്വം നൽകുമെന്നും പ്രസിഡന്റ് ഇ.എം. നസീർ ബാബു, ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, ട്രഷറർ ജോണി മൂത്തേടൻ എന്നിവർ അറിയിച്ചു.