കാലടി: ശ്രീമൂലനഗരം എടനാട് ജവഹർലാൽ ലൈബ്രറി ആൻഡ് റീഡിംഗ് റും രാജഗിരി ഹോസ്പിറ്റലും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്തു പ്രസിഡന്റ് കെ.സി. മാർട്ടിൻ ഉദ്ഘാടനവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി മുഖ്യ പ്രഭാഷണവും നടത്തി. ലൈബ്രറി പ്രസിഡന്റ് ജോർജ്ജ് പെരുമായൻ അദ്ധ്യക്ഷനായി. ലൈബ്രറി സെക്രട്ടറി ഹരി, കൗൺസിൽ അംഗം രാമചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അംഗം ആന്റു എന്നിവർ സംസാരിച്ചു.