കോലഞ്ചേരി: കോലഞ്ചേരി മെഡിക്കൽമിഷൻ ജംഗ്ഷനിലുള്ള വെയ്റ്റിംഗ് ഷെഡ് കോലഞ്ചേരി ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നവീകരിച്ചു. ജെസി ഏലിയാസ് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ളബ്ബ് പ്രസിഡന്റ് പി.വി. ചാക്കോ, സെക്രട്ടറി അനിൽ കുര്യാക്കോസ്, ട്രഷറർ എൽദോസ് പി. പോൾ, സി. എം. ജേക്കബ്, കെ.പി. പീറ്റർ, സാജു എം. കറുത്തേടം, പോൾ വി. തോമസ്, ചാക്കോ പത്രോസ്, ജോസഫ് ജോർജ്, ടി. ജോർജ് മാത്യു തുടങ്ങിയവർ സംസാരിച്ചു.